
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ മെയ് മാസം ഏഴ് മുതൽ പതിനാല് വരെ നടന്ന ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് അവലോകന യോഗം നടത്തി.
പഞ്ചദിവ്യ ദേശ ദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ, ജനറൽ കൺവീനർ മധു ജി സോപാനം, സെക്രട്ടറി സുമേഷ് ദേവരാജൻ, വൈസ് പ്രസിഡന്റ് ബി വിജയ കുമാർ, ജോയിന്റ് സെക്രട്ടറി ടി കെ രവീന്ദ്രൻ നായർ, കമ്മിറ്റി അംഗങ്ങൾ ആയ
സി കെ സ്സ് അയ്യർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, ജയകുമാർ,
സുലോചന, പ്രസന്ന കുമാരി,
ലേഖ രവീന്ദ്രൻ, ബിന്ദു രാജീവ്,
രജനി സുരേഷ് എന്നിവരും വിവിധ സത്ര സമിതി കൺവീനർമാരും പങ്കെടുത്തു.
ഫുഡ് കമ്മിറ്റി കൺവീനർ ബി കെ പദ്മകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശശികുമാർ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയുമായി ചേർന്നു സത്രത്തിനു വേണ്ട ഒരുക്കങ്ങൾ കോർഡിനേറ്റ് ചെയ്ത ഒന്നാം വാർഡ് കൗൺസിലർ ലേഖ ജയൻ, വിവിധ വനിതാ വിഭാഗം കൺവീനർമാരായ ജ്യോതി രാജീവ്, രചനി സുരേഷ്,
തൃച്ചിറ്റാറ്റ് നാരായണീയ സമിതി പ്രസിഡന്റ് ലളിതവാസുദേവൻ, സെക്രട്ടറി,
ശ്രീലത ഗോപാല കൃഷ്ണൻ,
എന്നിവരെ ആദരിച്ചു. പ്രാരംഭ ഘട്ടം മുതലേ സത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ മാധ്യമപ്രവർത്തകരായ
സാം കെ ചക്കോ (മംഗളം) ,
അനീഷ് വി കുറുപ്പ് (മനോരമ)
അനൂപ് (മാതൃ ഭൂമി)
സനോജ് വർഗ്ഗീസ് (കേരള കൗമുദി)
എം ബി സനൽകുമാർ പണിക്കർ (മാധ്യമം)
സനൽ കുമാർ (ജന്മഭൂമി ),
മഞ്ജീഷ് എ സി വി
ന്യൂസ് ചെങ്ങന്നൂർ എന്നിവരെയോഗത്തിൽ ആദരിച്ചു. ......
ചെങ്ങന്നൂർ: 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ പ്രസിദ്ധ സമൂഹസദ്യ തിങ്കളാഴ്ച നടക്കും .
രാവിലെ 7 മുതൽ കുചേല സദ്ഗതി ദൃശ്യാവിഷ്കാരം,
രാവിലെ 11.30ന് ആനച്ചമയ പ്രദർശനം .ഉദ്ഘാടനം സിനി താരം സാധിക വേണുഗോപാൽ നിർവ്വഹിക്കും. തുടർന്ന് 12 ന് ഗോദാനം ,തിരുവനന്തപുരം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ജി.എസ് ആശാനാഥ് നിർവ്വഹിക്കും.
ഉച്ചയ്ക്ക് 12.30ന് 251 പറ അരിയുടെ സമൂഹസദ്യയും സമൂഹപ്രാർത്ഥനയും
ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ജനറൽ കൺവീനർ സന്തോഷ് മാലിയിൽ സ്വാഗതം പറയും . ......
ചെങ്ങന്നൂർ:വിവാഹവാഗ്ദാനം നൽകി ലൈംഗികവേഴ്ച നടത്തിയ ശേഷം മുങ്ങിക്കളഞ്ഞയാൾ അറസ്റ്റിലായി. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുവല്ലൂർ , പുതിയവീട്ടിൽ കൊട്ടിലിങ്ങൽ വീട്ടിൽ സലീം.പി.കെ (48) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശിയായ മദ്ധ്യവയസ്കയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടാനായത്. ......
ചെങ്ങന്നൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ വെണ്മണി മാർത്തോമാ ഹൈസ്കൂളിന് ഇത് ചരിത്ര നിമിഷം. വിദ്യാലയത്തിൽ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ നാല് ജോഡി ഇരട്ടക്കുട്ടികളും ഉന്നതവിജയം കരസ്ഥമാക്കി നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമായി മാറി.
അലൈന - അൽ അമീൻ, ആശംസ - അനന്യ, ജിഷ്ണു - ജിത്തു, നിരഞ്ജൻ - നിവേദ് എന്നീ ഇരട്ട സഹോദരങ്ങളാണ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ......
ചെങ്ങന്നൂർ : 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ സമൂഹസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനം പാർത്തിരുന്ന ഭക്തന്ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്തെ ജലസ്ത്രോതസിൽ ഗോശാലകൃഷ്ണ വിഗ്രഹം ഉണ്ടെന്ന് സ്വപ്ന ദർശനമുണ്ടായതിനെത്തുടർന്ന് നടന്ന
51 ദിവസത്തെ വിഗ്രഹാ ന്വേഷണത്തിന് ഒടുവിൽ വിഷ്ണുപുഷ്ക്കരണിയിൽ നിന്നും ഭക്തജന സഹസ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അത്ഭുതകരമാം വിധം വിഗ്രഹംലഭിക്കുകയുണ്ടായി.
ഇതിൻ്റെ സ്മരണാർത്ഥമാണ് 51 ദിവസത്തെ ഉത്സവം ആഘോഷപൂർവ്വം നടത്തുന്നത്. മഹായജ്ഞത്തിൻ്റെ 50-ാം ദിവസമായ 18-ന് ആണ് സമൂഹസദ്യ .
17-ന് വൈകിട്ട് 6 ,15-ന് മഹാഗണപതി ക്ഷേത്രത്തിൽ നാളീകേര മുടയ്ക്കൽ. ......
ഇടപ്പോൺ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവും , കർഷക സംഘം മുൻ സംസ്ഥാന ട്രഷറാറും,
കേരള വീരശൈവ സഭ മുൻ സംസ്ഥാന ട്രഷററും ആയിരുന്ന ഇടപ്പോൺ , ആയാംകോണിൽ തുളസി മന്ദിരത്തിൽ ശിവൻ പിള്ള ( 89 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12. ......
ചെങ്ങന്നൂർ: പ്രശസ്ത സാഹിത്യകാരി
സജിനി പവിത്രന്റെ നിര്യാണത്തിൽ
ചെങ്ങന്നൂർ സർഗ വേദി അനുശോചിച്ചു സർഗവേദി പ്രസിഡണ്ട്. വി. ആർ.......
ചെങ്ങന്നൂർ: കേരളത്തിലെ ഗണക സമുദായം അടക്കമുള്ള അതിപിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് ജനറൽ സെക്രട്ടറി ജി. നിശീകാന്ത് അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിൽ അതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം പ്രത്യേകമായി ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം കൈക്കൊണ്ട താത്പര്യം മഹാസഭ നന്ദിപൂർവ്വം സ്മരിക്കുന്നതായും സർക്കാരിന് എല്ലാ ആശംസകളും പിന്തുണയും നൽകുന്നതായും ചെങ്ങന്നൂരിൽ ചേർന്ന പ്രത്യേക ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു. ......